മാഡ്രിഡിൽ ദുരന്തം തലനാരിഴക്ക് ഒഴിവാക്കി റിയൽ മാഡ്രിഡ്. അവസാന മിനുറ്റ് പെനാൽട്ടിയിൽ യുവന്റസിനെ വീഴ്ത്തി റിയൽ ചാമ്പ്യൻസ് ലീഗ് സെമിയിൽ കടന്നു.

3 ഗോളിന്റെ ലീഡുമായി രണ്ടാം പാദം കളിക്കാനിറങ്ങിയ റിയലിന് അൽപം പോലും കളിയിൽ ശോഭിക്കാനായില്ല. സ്വന്തം ഗ്രൗണ്ടിൽ 3 ഗോളുകൾ ആണ് സ്പാനിഷ് ടീം വാങ്ങിക്കൂട്ടിയത്. കളി അധിക സമയത്തേക്ക് നീങ്ങും എന്ന് തോന്നിയ നിമിഷം പെനാൽട്ടി റിയലിന്റെ രക്ഷക്കെത്തി.

കഴിഞ്ഞ ദിവസം ഇറ്റലിയിൽ റോമ നടത്തിയപോലെ ഗംഭീര തിരിച്ചുവരവായിരുന്നു യുവന്റസ് നടത്തിയത്. സെമിയിൽ കടക്കാനായില്ലെങ്കിലും ഫുട്ബോൾ ലോകം എന്നും ഓർത്ത് വെക്കാൻ പോകുന്ന തിരിച്ചുവരവായിരിക്കും യുവന്റസിന്റേത്.



