സച്ചിക്ക്‌ മികച്ച സംവിധായകനുള്ള മലയാള പുരസ്കാരം

ഇത്തവണത്തെ മലയാള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച സംവിധായകൻ സച്ചിക്ക്‌ ആണ് ഇത്തവണത്തെ മികച്ച സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചത്‌. അയ്യപ്പനും കോശിയും എന്ന സിനിമയുടെ സംവിധാന മികവ്‌ ആണ് സച്ചിയെ അവാർഡിന് അർഹനാക്കിയത്‌. സച്ചിയെ കൂടാതെ അയ്യപ്പനും കോശിയിലെ അഭിനേതാവ്‌ ആയ ഗൗരി നന്ദക്കും പ്രത്യേക പുരസ്കാരം ലഭിച്ചിട്ടുണ്ട്‌.

ആസിഫ്‌ അലിയും നൈല ഉഷയുമാണ് മികച്ച നടനും നടിയും. യഥാക്രമം കെട്ട്യോളാണ് എന്റെ മാലാഖ, പൊറിഞ്ചു മറിയം ജോസ്‌ എന്നീ ചിത്രത്തിലെ പ്രകടനങ്ങളാണ് ഇരുവർക്കും പുരസ്‌കാരത്തിന് അർഹരാക്കിയത്‌. ഡ്രൈവിംഗ്‌ ലൈസൻസ്‌ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച ഹാസ്യ താരത്തിനുള്ള പുരസ്‌കാരം സൈജു കുറുപ്പ്‌ സ്വന്തമാക്കി.