ഇതിഹാസ ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം ഓർമ്മയായി

സംഗീതപ്രേമികളുടെ പ്രിയ ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം അന്തരീച്ചു. ആരോഗ്യനില അതീവഗുരുതരമായതിനെത്തുടർന്ന് ചെന്നൈ എം ജി എം ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ ആരോഗ്യനില കഴിഞ്ഞ കുറേ മണിക്കൂറുകളായി അപകടാവസ്ഥയിലായിരുന്നു. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

നേരത്തേ കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് എസ് പി ബിയെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊവിഡ് നെഗറ്റീവ് ആയെങ്കിലും ആരോഗ്യനില വഷളായതിനേത്തുടർന്ന് ആശുപത്രിയിൽ തുടരുകയായിരുന്നു.

സംഗീത ലോകത്തെ മഹാപ്രതിഭയുടെ മരണം ഇന്ത്യൻ സിനിമാ ലോകത്തെയും, ആരാധകരേയും കണ്ണീരിലാഴ്ത്തി. നിരവധിപ്പേരാണ് പ്രിയ ഗായകന് ആദരാഞ്ജലി അർപ്പിച്ച് എത്തിയത്.