‘ഓളം’ ഫസ്റ്റ് ലൂക്ക് പോസ്റ്റർ എത്തി; തിരക്കഥ ലെന

അഭിനയേത്രി കൂടിയായ ലെന ആദ്യമായി തിരക്കഥയൊരുക്കുന്ന സിനിമയുടെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ എത്തി. നടനും സംവിധായകനുമായ സൗബിന്‍ ഷാഹിര്‍ ആണ് പോസ്റ്റര്‍ പുറത്തുവിട്ടത്. ‘ഓളം’ എന്നാണ് സിനിമയുടെ പേര്. നവാഗത സംവിധായകന്‍ വി.എസ്. അഭിലാഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പുനത്തില്‍ പ്രോഡക്ഷന്റെ ബാനറില്‍ നൗഫല്‍ പുനത്തിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഇരുപത് വർഷത്തിലധികമായി അഭിനയ രംഗത്തെ സാന്നിധ്യമാണ് ലെന. സംവിധായകന്‍ വി. എസ്. അഭിലാഷും ലെനയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. അര്‍ജുന്‍ അശോകന്‍, ലെന, ബിനു പപ്പു, ഹരിശ്രീ അശോകന്‍, നോബി മാര്‍ക്കോസ്, സുരേഷ് ചന്ദ്രമേനോന്‍ എന്നിവരാണ് സിനിമയിലെ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്.

സംഗീതം ഒരുക്കുന്നത് അരുണ്‍ തോമസ്, ക്യാമറ കൈകാര്യം ചെയ്യുന്നത് അസ്‌കര്‍, ചിത്രസംയോജനം നിർവഹിക്കുന്നത് സംജിത്ത് മുഹമ്മദ്, സൗണ്ട് ഡിസൈന്‍ കൈകാര്യം ചെയ്യുന്നത് രംഗനാഥ് രവി, ആര്‍ട്ട്: രഞ്ജിത് കോതേരി, മേക്കപ്പ്: റഷീദ് അഹമ്മദ്, പി.ആര്‍.ഒ. ആതിര ദില്‍ജിത്ത് തുടങ്ങിയവർ അണിയറയിൽ പ്രവർത്തിക്കും.

youtube abonnees kopen