കൂടുതൽ പ്രായം തോന്നിയിരുന്നത് ചെറുപ്പത്തിലായിരുന്നുവെന്ന് ലെന

അപ്രധാനമായ ചെറുവേഷങ്ങളിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് ലെന. എന്നാല്‌‍ ഇന്ന് മലയാള സിനിമയിൽ കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടിമാരിൽ പ്രധാനിയാണ് ഇവർ. തന്റെ പഴയകാല ചിത്രം പങ്കുവച്ച് സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ് ഇപ്പോൾ ലെന.

‘ചെറുപ്പത്തിലാണ് എനിക്ക് കൂടുതല്‍ പ്രായമുള്ളതായി തോന്നുന്നത്. ആര്‍ക്കെങ്കിലും അങ്ങനെ തോന്നുന്നുണ്ടോ?’ എന്ന് ചോദിച്ചുകൊണ്ടാണ് ലെന ചിത്രം പങ്കുവച്ചിരിക്കുന്നത്. ലെനയുടെ മേക്കോവര്‍ ചിത്രങ്ങള്‍ നേരത്തെയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

1998ല്‍ സ്‌നേഹം എന്ന ചിത്രത്തിലൂടെയാണ് ലെനയുടെ തുടക്കം. പിന്നീട് ട്രാഫിക് എന്ന ചിത്രം താരത്തിന്റെ ്ഭിനയജീവിതത്തിൽ വഴിത്തിരിവായി മാറി. സ്പിരിറ്റ്, എന്ന് നിന്റെ മൊയ്തീന്‍, സ്‌നേഹവീട് തുടങ്ങിയ ചിത്രങ്ങളിലും ലെന കരുത്താർന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ലെനയുടെതായി ഇനിയൊരുങ്ങുന്ന പുത്തൻ ചിത്രം ആര്‍ട്ടിക്കിള്‍ 21 ആണ്. വാക്ക് വിത്ത് സിനിമ പ്രസന്‍സിന്റെ ബാനറില്‍ ജോസഫ് ധനൂപും പ്രസീനയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ലെനിന്‍ ബാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്നു.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...