മലയാളത്തിന് അഭിമാനമായി ‘ജല്ലികെട്ട്‌’; ടോറന്റോ ഫിലിം ഫെസ്റ്റിവലിൽ ആദ്യ പ്രദർശനം

ഈ.മ.യൗ എന്ന ചിത്രത്തിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ജെല്ലിക്കെട്ട് ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ വേദിയിൽ മത്സരിക്കാൻ ഒരുങ്ങുന്നു. കണ്ടംപ്രററി വേൾഡ് സിനിമ കാറ്റഗറിയിൽ ആണ് ചിത്രം പ്രദര്ശത്തിന് പോവുക. ആന്റണി വർഗീസ്, വിനായകൻ, ചെമ്പൻ വിനോദ്‌, സാബുമോൻ എന്നിവർ പ്രധാന താരങ്ങൾ ആയി എത്തുന്ന ചിത്രം ഒരു രാത്രിയിൽ നടക്കുന്ന കഥയാണ് പറയുന്നത്‌. ചിത്രത്തിന്റെതായി പുറത്തുവന്ന സ്റ്റിൽസ്‌ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചുക്കഴിഞ്ഞു.

ഒന്നര മണിക്കൂർ മാത്രം ദൈർഘ്യമുള്ള ചിത്രം പൂജ റിലീസ് ആയി കേരളത്തിൽ എത്തും. സെപ്തംബർ ആദ്യ വാരമാണ് ടൊറന്റോ ഫിലിം ഫെസ്റ്റിവൽ (TIFF) അരങ്ങേറുക.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments