ലിജോയുടെ ചുരുളിയും, ജയരാജിന്റെ ഹാസ്യവും ഐഎഫ്എഫ്കെ മത്സര വിഭാഗത്തിൽ

കേരളത്തിൽ നടക്കുന്ന ഇരുപത്തിയഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മത്സര വിഭാഗത്തിൽ ഇടം പിടിച്ച് രണ്ടു മലയാള ചിത്രങ്ങൾ. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ചുരുളി, ജയരാജ് സംവിധാനം ചെയ്ത ഹാസ്യം എന്നീ ചിത്രങ്ങളാണ് തെരഞ്ഞെടുത്തത്.

ഇന്ത്യന്‍ സിനിമയില്‍ നിന്നും മോഹിത് പ്രിയദര്‍ശിനി സംവിധാനം ചെയ്ത ഹിന്ദി ചിത്രമായ കോസ, അക്ഷയ് ഇന്ദിക്കറുടെ മറാത്തി ചിത്രം സ്ഥല്‍ പുരാണ്‍ (Chronicle of Space) എന്നിവയാണ് മത്സരവിഭാഗത്തിലെത്തിയ പുതിയ ഇന്ത്യൻ ചിത്രങ്ങൾ. അതേ സമയം മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിൽ പന്ത്രണ്ട് ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക.

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ നായകനായ സീ യൂ സൂണ്‍, ഡോണ്‍ പാലത്തറയുടെ സന്തോഷത്തിന്‍റെ ഒന്നാം രഹസ്യം, ഖാലിദ് റഹ്‍മാന്‍റെ ‘ലവ്’, വിപിന്‍ ആറ്റ്ലിയുടെ ‘മ്യൂസിക്കല്‍ ചെയര്‍’, കെ.പി കുമാരന്‍റെ ‘ഗ്രാമവ്യക്ഷത്തിലെ കുയില്‍’, ജിതിന്‍ ഐസക് തോമസിന്‍റെ ‘അറ്റെന്‍ഷന്‍ പ്ലീസ്’, കാവ്യ പ്രകാശിന്‍റെ ‘വാങ്ക്’, നിതിന്‍ ലൂക്കോസിന്‍റെ ‘പക-ദി റിവര്‍ ഓഫ് ബ്ലഡ്’, സെന്ന ഹെഗ്ഡെയുടെ ‘തിങ്കളാഴ്ച്ച നിശ്ചയം’, ശംഭു പുരഷോത്തമന്‍റെ ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’, രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്‍റെ ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25’, സനല്‍ കുമാര്‍ ശശിധരന്‍റെ ‘കയറ്റം’ എന്നിവയാണ് മലയാള സിനിമ ഇന്ന് വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

1956- മധ്യതിരുവിതാംകൂര്‍ (ഡോണ്‍ പാലത്തറ; മലയാളം), ബിരിയാണി (സജിന്‍ ബാബു; മലയാളം), വാസന്തി (ഷിനോസ് റഹ്‌മാന്‍, സജാസ് റഹ്‌മാന്‍; മലയാളം), മയാര്‍ ജോന്‍ജാല്‍ (ഇന്ദ്രാണി റോയ് ചൗധരി; ബംഗാളി), ഇല്ലിരലാരെ അല്ലിഗെ ഹോഗലാരെ (ഗിരീഷ് കാസറവള്ളി; കന്നഡ), അപ് അപ് & അപ് (ഗോവിന്ദ് നിഹലാനി; ഇംഗ്ലീഷ്) എന്നിവയാണ് ‘കലൈഡോസ്കോപ്പ്’ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍.ഫെബ്രുവരി 12 മുതല്‍ 19 വരെയാണ് ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്.

microsoft project 2016 lizenz kaufen