ലില്ലിക്കൊപ്പം മലയാള സിനിമയിലേയ്ക്ക് നടന്നു കയറിയ ഒരു കൂട്ടം യുവാക്കൾ…!

E4 Entertainments ന്റെ ബാനറിൽ നവഗനായ പ്രശോഭ് വിജയൻ കഥയെഴുതി സംവിധാനം ചെയ്ത ലില്ലി ഇന്നലെ തീയേറ്ററുകളിൽ എത്തി മികച്ച അഭിപ്രായങ്ങളുമായി മുന്നേറുകയാണ്. സംയുക്ത മേനോൻ, ധനേഷ് ആനന്ദ്, കണ്ണൻ നായർ, ആര്യൻ കൃഷ്ണ മേനോൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തിയ ചിത്രം പറയുന്നത് ഗർഭിണിയായ ഒരു യുവതിയെ മൂന്നംഗ സംഘം കടത്തി കൊണ്ട് പോവുന്നതും അവിടെ നിന്നുമുള്ള അവളുടെ അതിജീവനവുമാണ്.

തീയേറ്ററുകളിൽ വിജയം കൊയ്ത തീവണ്ടിയിലെ തന്നെ നായികയായ സംയുക്ത തീവണ്ടിക്ക് മുന്നേ തന്നെ ഇതിൽ നായിക ആയിരുന്നു. ചിത്രം കണ്ട പ്രേക്ഷകർ വാനോളം പുകഴ്ത്തുന്നുമുണ്ട് സംയുക്തയുടെ പ്രകടനത്തെ.

ധനേഷ് ആനന്ദ് എന്ന മികച്ച ഒരു വില്ലനെ ആണ് ലില്ലിയിലൂടെ മലയാള സിനിമക്ക് ലഭിച്ചിരിക്കുന്നത്. ആദ്യ സിനിമയെന്നു തോന്നിപ്പിക്കാത്ത രീതിയിൽ ആയിരുന്നു ചിത്രത്തിലെ കഥാപാത്രങ്ങളുടെ പ്രകടനങ്ങൾ.

ക്യാമറക്ക് പിന്നിലേയ്ക്ക് വന്നാൽ അവിടെയും വലിയ സിനിമ എക്സ്പീരിയൻസ് ഇല്ലാത്ത ഒരു കൂട്ടം യുവാക്കൾ. സംവിധായകൻ പ്രശോഭ് വിജയൻ തുടങ്ങി ക്യാമറ നിർവഹിച്ച ശ്രീരാജ് രവീന്ദ്രൻ, എഡിറ്റിംഗ് നിർവഹിച്ച അപ്പു ഭട്ടതിരി എല്ലാരുടെയും മികച്ച വർക്കുകളിൽ ഒന്നായി ലില്ലി എന്നുമുണ്ടാവും. അപ്പ് ഭട്ടതിരി മുൻപ് ജയരാജിന്റെ വീരം തുടങ്ങിയ ചിത്രങ്ങളിലും പ്രവർത്തിച്ചിരുന്നു. സംഗീതം ചെയ്ത സുഷിൻ ശ്യാം. എല്ലാവരും തങ്ങളുടെ കഴിവിന്റെ പരമാവധി ലില്ലിക്ക് വേണ്ടി ഉപയോഗിച്ചിട്ടുണ്ട് എന്നു നിസ്സംശയം ചിത്രം കണ്ട ഏതൊരു പ്രേക്ഷകനും പറയാൻ സാധിക്കും..

അത്ര മേൽ ഗംഭീരമാണ് ലില്ലിയുടെ കഥയും കാഴ്ചകളും

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments