കോവിഡും അനുബന്ധ ലോക്ക്ഡൗണും മൂലം നമ്മുടെ സിനിമ താരങ്ങളുടെയൊന്നും പുതിയ സിനിമകളോ അവരുടെ ഫോട്ടോയോ പോലും കാണാത്തതിലുള്ള നിരാശയിലാണ് പല ആരാധകരും. മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ് തുടങ്ങി പലതാരങ്ങളും ഇടക്ക് അവരുടെ ലോക്ക്ഡൗൺ കാല സെൽഫികളും മറ്റും അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അക്കൂട്ടത്തിൽ പുതിയ ഒന്നാണ് നടൻ ടോവിനോ തോമസിന്റെ ഇന്ന് വന്ന ചിത്രം. പക്കാ മാസ്സ് ലുക്ക് എന്ന് തോന്നിപ്പിക്കുന്ന ചിത്രം ടോവിനോ തന്നെയാണ് പുറത്ത് വിട്ടത്. ‘ലോക്ക്ഡൗൺ ലുക്ക്’ എന്നാണ് താരം ഫോട്ടോക്ക് നൽകിയ തലക്കെട്ട്.
Subscribe
Login
0 Comments