മാസ്സ്‌ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്ററുമായി കമലിന്റെ വിക്രം; ഒപ്പം സേതുപതിയും ഫഹദും

മാസ്റ്റർ എന്ന സിനിമക്ക്‌ ശേഷം കമൽ ഹാസനെ നായകനാക്കി ലോകേഷ്‌ കനകരാജ്‌ ഒരുക്കുന്ന വിക്രം എന്ന സിനിമയുടെ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. കമലിനെ കൂടാതെ ചിത്രത്തിലെ പ്രധാന താരങ്ങളായ ഫഹദ്‌ ഫാസിലും വിജയ്‌ സേതുപതിയും പോസ്റ്ററിൽ ഉണ്ട്‌. ഫഹദ്‌ ഈ സിനിമയുടെ ഭാഗമാണെന്നുള്ളത്‌ നേരത്തെ തന്നെ വാർത്തകൾ വന്നിരുന്നു. ഗിരിഷ്‌ ഗംഗാധരൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്‌. സംഗീതം അനിരുധ്‌.