മോഹൻലാൽ നായകനായി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്തു തീയേറ്ററിൽ വൻ വിജയം കൊയ്ത ലൂസിഫറിനു രണ്ടാം ഭാഗം വരുന്നു. 200 കോടിയോളം കളക്റ്റ് ചെയ്ത ആദ്യ ഭാഗത്തിന് ശേഷം ഇനി വരാൻ പോകുന്നത് ഇതിലും വലിയ പ്ലാറ്റ്ഫോമിൽ ഒരുങ്ങുന്ന ഭാഗമായിരിക്കും. ആശിർവാദ് സിനിമാസ് തന്നെ ആയിരിക്കും രണ്ടാം ഭാഗവും നിർമിക്കുക. കഥാകൃത്ത് മുരളി ഗോപി ഇതിന്റെ രചനയിലേയ്ക്ക് കടന്നു എന്നും വാർത്തയുണ്ട്. ഇന്ന് കൊച്ചിയിൽ വച്ചായിരിക്കും ഫൈനൽ അന്നൗൻസ്മെന്റ് നടത്തുക. സംവിധായകനും നായകനും ഉൾപ്പടെ മറ്റു താരങ്ങളും പങ്കെടുക്കും എന്നാണ് അറിയാൻ കഴിയുന്നത്.
Subscribe
Login
0 Comments
Oldest



