‘എമ്പുരാൻ’ ലൂസിഫർ 2ന് ഔദ്യോഗിക സ്ഥിരീകരണം…!

ഏവരും ആകാംഷയോടെ കാത്തിരുന്നതും സ്ഥിരീകരണമില്ലാതെ പറന്നു നടന്നിരുന്നതുമായ വാർത്തയ്ക്ക് ഇന്ന് ഔദ്യോഗിക സ്ഥിരീകരണം. ലൂസിഫർ രണ്ടാം ഭാഗം ‘എമ്പുരാൻ’ വരുന്നു. അടുത്ത വർഷം പകുതിയോടെ ഷൂട്ടിങ് തുടങ്ങുന്ന ചിത്രം 2021 വിഷു റിലീസ് ആയി തീയേറ്ററുകളിൽ എത്തും.
കൊച്ചിയിലെ തേവരയിൽ സ്ഥിതി ചെയ്യുന്ന മോഹൻലാലിന്റെ വസതിയിൽ വച്ചു സംവിധായകൻ പൃഥ്വിയും കഥാകൃത് മുരളി ഗോപിയും ഉൾപ്പെട്ട പ്രസ് മീറ്റിലാണ് ഇക്കാര്യം പുറത്തു വിട്ടത്. ഇതോടൊപ്പം തന്നെ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും പുറത്തു വിട്ടിട്ടുണ്ട്. ഏറ്റവും അധികം കാത്തിരിക്കുന്ന ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് ഇപ്പോഴിതാ മറ്റൊന്ന് കൂടി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments