രജനികാന്ത്‌ ചിത്രം പേട്ടയുടെ റെക്കോർഡും തകർത്ത്‌ ലൂസിഫർ മുന്നേറ്റം തുടരുന്നു !!

റെക്കോർഡുകൾ പഴങ്കഥയാക്കുന്നത് പോലും പഴങ്കഥ ആക്കിക്കൊണ്ടാണ് ലൂസിഫറിന്റെ ജൈത്രയാത്ര. ഇപ്പോഴിതാ മറ്റൊരു പൊൻ തൂവൽ കൂടി ചേർത്തു വച്ചിരിക്കുകയാണ് പുതുമുഖ സംവിധായകൻ പൃഥ്വിയുടെയും ലാലേട്ടന്റെയും പേരിൽ.
ന്യൂസീലന്റിൽ റിലീസ് ആയ ലൂസിഫർ ആദ്യ വാര കളക്ഷനിൽ തന്നെ തലൈവരുടെ പേട്ടയെ പുറകിലാക്കിയിരിക്കുയാണ്. ആദ്യ വാരം പേട്ട നേടിയത് 44170 ഡോളർ ആണെങ്കിൽ ലൂസിഫർ 45069 ഡോളർ കളക്ഷൻ നേടി. 2019 ലെ ഒരു സൗത്ത്‌ ഇന്ത്യൻ സിനിമ നേടുന്ന ഉയർന്ന ആദ്യ ആഴ്ച കളക്ഷൻ ആണിത്‌. ഇന്ത്യയ്ക്ക് പുറമെ മലയാള സിനിമയ്ക്ക് കിട്ടുന്ന സ്വീകാര്യതയാണ് ഇതിൽ വ്യക്തമാവുന്നത്. ഇനിയും തകർക്കാൻ ബാക്കിയില്ലാതെ റെക്കോര്ഡുകൾ പഴങ്കഥ ആക്കാനുള്ള യാത്രയിലാണ് ചിത്രം. യൂറോപ്പിലും അമേരിക്കയിലും ഗൾഫ്‌ രാജ്യങ്ങളിലും ഒരു മലയാള സിനിമ ഇന്നുവരെ നേടാത്ത കളക്ഷനും തിരക്കുമാണ് ലൂസിഫറിന് കിട്ടിക്കൊണ്ടിരിക്കുന്നത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments