8 ദിവസം കൊണ്ട്‌ 100 കോടി; ചരിത്രം സൃഷ്ടിച്ച്‌ ലൂസിഫർ !!

പൃഥ്വിരാജ്‌ – മോഹൻലാൽ ടീമിന്റെ ലൂസിഫർ 8 ദിവസം കൊണ്ട്‌ 100 കോടി ക്ലബിൽ. ആഗോളതലത്തിൽ ആണ് ചിത്രം ഈ നേട്ടം കൈവരിച്ചത്‌. ഇതോടെ ഏറ്റവും വേഗത്തിൽ 100 കോടി ക്ലബിൽ ഇടം നേടുന്ന മലയാള ചിത്രമെന്ന ഖ്യാതിയും ലൂസിഫർ സ്വന്തമാക്കി. നിർമാണ കമ്പനിയായ ആശിർവാദ്‌ സിനിമാസ്‌ തന്നെയാണ് അവരുടെ ഫേസ്ബുക്ക്‌ പേജിലൂടെ ഈ കാര്യം അറിയിച്ചത്‌.

ഗൾഫ്‌ രാജ്യങ്ങളിൽ ഏറ്റവുമധികം കളക്ഷൻ നേടുന്ന മലയാള ചിത്രം, കേരളത്തിന് പുറമെയുള്ള ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിൽ (ROI) നിന്നും ഏറ്റവുമധികം കളക്ഷൻ നേടുന്ന മലയാള ചിത്രം, അമേരിക്കയിൽ നിന്നും ഏറ്റവുമധികം കളക്ഷൻ നേടുന്ന ചിത്രം എന്നീ നേട്ടങ്ങൾ നേരത്തെ ലൂസിഫർ നേടിയിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments