6 ലക്ഷം ഡോളർ കളക്ഷൻ നേടി അമേരിക്കയിൽ ജൈത്രയാത്ര തുടർന്ന് ലൂസിഫർ; നേട്ടം കൈവരിക്കുന്ന ആദ്യ മലയാള ചിത്രം !!

ലൂസിഫർ എന്ന സിനിമ കേരളക്കരയിൽ മാത്രമല്ല കോകമെങ്ങും തരംഗമാകുകയാണ്. അമേരിക്കയിൽ നിന്ന് ആദ്യ 5 ലക്ഷം ഡോളർ എന്ന നേട്ടത്തിന് പിന്നാലെ ചിത്രം ഇന്നലെയോട്‌ കൂടി കളക്ഷൻ നേട്ടം 6 ലക്ഷം ആയി വർദ്ധിപ്പിച്ചു. ആദ്യമായാണ് ഒരു മലയാള ചിത്രം അമേരിക്കയിൽ നിന്നും ഈ നേട്ടം കരസ്ഥമാക്കുന്നത്‌. ഏകദേശം 4.15 കോടിയോളം രൂപ ചിത്രം ഇതുവരെ അവിടെ നിന്ന് കളക്റ്റ്‌ ചെയ്യുകയുണ്ടായി.

അമേരിക്കക്ക്‌ പുറമെ യൂറോപ്പിലും കേരളത്തിന് പുറമെയുള്ള ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിലും ചിത്രം റെക്കോർഡ്‌ കളക്ഷൻ ആണ് ഇതുവരെ നേടിയെടുത്തത്‌. ഗൾഫ്‌ നാടുകളിൽ ഏറ്റവും അധികം കളക്ഷൻ നേടുന്ന ചിത്രമെന്ന ഖ്യാതിയും ലൂസിഫർ സ്വന്തമാക്കിയിട്ടുണ്ട്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments