മോഹൻലാൽ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ റെക്കോഡുകൾ തകർത്തു മുന്നേറുമ്പോൾ മറ്റൊരു പൊൻതൂവൽ കൂടി ചേർത്തു വയ്ക്കുകയാണ്. തമിഴ്നാട്ടിൽ റിലീസ് ആയി അഞ്ചാം ദിനം ഒരു കോടി കളക്ഷൻ സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം ഇപ്പോൾ. തമിഴ്നാട് ബോക്സോഫിസിൽ യാത്ര തുടരുന്നതോടപ്പം തന്നെ എക്കാലത്തെയും മികച്ച നാലാമത്തെ ഉയർന്ന ഗ്രോസർ ആയിരിക്കുകയാണ് ചിത്രം. വൈകാതെ തന്നെ ആദ്യ സ്ഥാനം സ്വന്തമാക്കുമെന്നാണ് നിരൂപകർ പറയുന്നത്. പ്രേമം ആണ് ഒന്നാം സ്ഥാനത്ത്.
Subscribe
Login
0 Comments
Oldest



