21 ദിവസം കൊണ്ട്‌ 150 കോടി നേടി ലൂസിഫർ; ഇത്‌ മലയാള സിനിമയിലെ പുതു ചരിത്രം !!

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ്‌ സംവിധാനം ചെയ്ത ലൂസിഫർ പുതു ചരിത്രം തീർത്ത്‌ മുന്നേറുകയാണ്. ഗൾഫ്‌ നാടുകൾ ഉൾപ്പടെ ലോകത്തിന്റെ വിവിധ കോണുകളിൽ റെക്കോർഡ്‌ സൃഷ്ടിച്ച ചിത്രം ഇപ്പോൾ 150 കോടി എന്ന സ്വപ്ന നേട്ടത്തിൽ എത്തി നിൽക്കുകയാണ്. 21 ദിവസം കൊണ്ടാണ് ലൂസിഫർ ഇത്‌ നേടിയത്‌. ആഗോള തലത്തിൽ നിന്നുള്ള കളക്ഷനും സാറ്റലൈറ്റ്‌ ഉൾപ്പെടെയുള്ള മുഴുവൻ ബിസിനെസ്സും കണക്കിലെടുത്താണ് ലൂസിഫർ ഈ നേട്ടം കൈവരിച്ചത്‌. നിർമ്മാണ കമ്പനിയായ ആശിർവാദ്‌ സിനിമാസ്‌ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അവരുടെ ഫേസ്ബുക്ക്‌ പേജിലൂടെ പറഞ്ഞത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments