സംവിധായകനെത്തേടി ലൂസിഫര്‍ തെലുങ്ക് റീമേക്ക്; പൃഥി ഏറ്റെടുക്കുമോയെന്ന് ആരാധകര്‍

യുവതാരം പൃഥ്വിരാജ് സുകുമാരന്റെ സംവിദാനത്തില്‍ മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ചിത്രമാണ് ലൂസിഫര്‍. മോഹന്‍ലാല്‍ നായകനായ മാസ് ചിത്രം ഇരുന്നൂറുകോടി ക്ലബ്ബിലും സ്ഥാനം പിടിച്ചിരുന്നു. ചിത്രത്തിന്റെ തെലുങ്ക് റീമേക്കിന് അവകാശം സ്വന്തമാക്കിയത് മെഗാസ്റ്റാര്‍ ചിരഞ്ജീവിയാണ്. എന്നാല്‍ ഇപ്പോഴിതാ സംവിധായകനെ കിട്ടാതെ ലൂസിഫര്‍ തെലുങ്ക് റീമേക്ക് പ്രതിസന്ധിയിലാണെന്നാണ് വാര്‍ത്തകള്‍ വരുന്നത്. സാഹോ ഒരുക്കിയ സംവിധായകന്‍ സുജീത്തിനെയായിരുന്നു ആദ്യം തീരുമാനിച്ചത്്. പിന്നീട് അദ്ദേഹത്തെ ഒഴിവാക്കി. അതിനുശേഷം തെലുങ്കിലെ സൂപ്പര്‍ഹിറ്റ് സംവിധായകനായ വി വി വിനായക് ഈ സിനിമ ഏറ്റെടുത്തു. എന്നാല്‍ വിനായകും ഇപ്പോള്‍ ഈ സിനിമയില്‍ നിന്ന് പുറത്തായിരിക്കുകയാണ്.

ചിരഞ്ജീവിയുടെ തൃപ്തിക്ക് അനുസരിച്ച് തിരക്കഥ ശരിയാക്കാന്‍ കഴിയാതിരുന്നതാണ് സംവിദായകരെ മാറ്റാന്‍ കാരണം. ഇനി പൃഥ്വിരാജ് തന്നെ ഈ സിനിമ തെലുങ്കിലും സംവിധാനം ചെയ്യേണ്ടിവരുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ആദ്യം പൃഥിയെ സംവിധായകനാകാന്‍ ചിരഞ്ജീവി ക്ഷണിച്ചെങ്കഗിലും താരം നിരസിക്കുകയായിരുന്നു.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...