പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം ലൂസിഫർ ചരിത്ര നേട്ടത്തിൽ. മോഹൻലാൽ നായകനായ ചിത്രം ഇത് വരെ നേടിയത് 200 കോടിയുടെ ബിസിനസ് ആണ്. നിർമാതാവ് ആന്റണി പെരുമ്പാവൂർ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി വെളിപ്പെടുത്തിയത്.
വലിയ തിയേറ്റർ വിജയവും കൂടി ആയിരുന്ന ചിത്രം ഇന്നലെ മുതൽ ആമസോണ്‍ പ്രൈം വിടെയോസിൽ സ്ട്രീം ചെയ്തു തുടങ്ങിയിട്ടുണ്ട്. ആഗോള തലത്തിലെ കളക്ഷനും ആമസോൺ ഡിജിറ്റൽ റൈറ്റ്സ്, തെലുഗു, തമിഴ് തുടങ്ങിയ വിതരണ തുകയും ഉൾപ്പെടെയുള്ളവ കണക്കിലെടുത്താണ് ലൂസിഫറിന്റെ ഈ നേട്ടം.