പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത് മോഹൻലാൽ നായകനാകുന്ന ലൂസിഫറിന്റെ ട്രെയ്ലർ ഇന്നലെയാണ് പുറത്തിറങ്ങിയത്. ഇതിനോടകം പല റെക്കോർഡുകളും തന്റെ പേരിലാക്കിയ ലൂസിഫർ മലയാള സിനിമ ട്രെയ്ലർ ചരിത്രത്തിലെ പല റെക്കോർഡുകൾ ആണ് ഇന്നലെ കടപുഴക്കിയത്. 13 മണിക്കൂർ കൊണ്ട് 21 ലക്ഷം ആളുകൾ കണ്ടുകഴിഞ്ഞ ട്രെയ്ലറിന് ഏകദേശം രണ്ടര ലക്ഷത്തിനടുത്ത ലൈക്സും ലഭിച്ചിട്ടുണ്ട്. ഇത് ചരിത്രമാണ്. ആട് 2 ന്റെ ട്രെയ്ലറിനായിരുന്നു മുൻപ് ഈ നേട്ടം. 24 മണിക്കൂർ ആകാൻ ഇനിയും സമയം ശേഷിക്കെ കാഴ്ചക്കാരും ലൈക്സിന്റെ എണ്ണവും കൂടാനെ സാധ്യതയുള്ളു.
Subscribe
Login
0 Comments
Oldest



