ആരാധകരും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ലുസിഫെർ അടുത്ത മാസം 18നു ചിത്രീകരണം ആരംഭിക്കും. സംവിധായകൻ പൃഥ്വി തന്നെയാണ് ഇക്കാര്യം hit fm 96ലൂടെ പങ്കു വച്ചത്. ലാലേട്ടനെ നായകനാക്കി മുരളി ഗോപി ഒരുക്കുന്ന കഥയുടെ തന്റെ മനസിലെ രൂപമാണ് താൻ ഒരുക്കാൻ ശ്രമിക്കുന്നതെന്നും ബാക്കി അഭിപ്രായങ്ങൾ പ്രേക്ഷകന്റേതുമാണ് എന്നു പൃഥ്വി കൂട്ടി ചേർത്തു. ഇതിന് ശേഷമായിരിക്കും ആടുജീവിതത്തിന്റെ രണ്ടാം ഷെഡ്യൂൾ ആരംഭിക്കുക.
സുജിത് വാസുദേവ് ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിൽ ടോവിനോ തോമസ്, മഞ്ജു വാര്യർ, ക്യൂൻ മൂവി ഫെയിം സാനിയ ഇയ്യപ്പൻ എന്നിവരും അഭിനയിക്കുവെന്നു ഇപ്പോഴേ അഭ്യൂഹങ്ങൾ പറന്നു തുടങ്ങിയിട്ടുണ്ട്. ഇതിനെ പറ്റി ആധികരിമായ കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തു വിട്ടിട്ടില്ല.
എന്തായാലും ബ്രഹ്മാണ്ഡ ചിത്രത്തിനയുള്ള കാത്തിരിപ്പ് ആണ് ഇനി മുതൽ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉടൻ വരുമെന്നാണ് അറിയാൻ സാധിച്ചത്.