ബോളിവുഡ്‌ ചിത്രത്തിന് തിരക്കഥയൊരുക്കി മലയാളത്തിന്റെ പ്രിയകവി

മലയാളത്തിന്റെ പ്രിയകവിയും ഗാനരചയിതാവുമാണ് റഫീഖ് അഹമ്മദ്. ഇപ്പോഴിതാ തിരക്കഥ രചനയിലേക്ക് തിരിയുകയാണ് അദ്ദേഹം. ആദ്യ രചന ബോളിവുഡ് ചിത്രത്തിന് വേണ്ടിയാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. വിജീഷ് മണിയാണ് ചിത്രത്തിന്റെ സംവിധായകന്‍. വ്യത്യസ്തമായൊരു പ്രണയകഥയാണ് ചിത്രത്തിന്റെ പ്രമേയം. ഗുരുവായൂര്‍ ക്ഷേത്ര നടയുടെ മുന്നില്‍വെച്ച്‌ സംവിധായകന്റെ കൈയില്‍ നിന്ന് പേപ്പറും പേനയും ഏറ്റുവാങ്ങിയാണ് റഫീഖ് അഹമ്മദ് തന്റെ തിരക്കഥ എഴുതാൻ തുടങ്ങിയത്.

മലയാളത്തില്‍ എഴുതുന്ന തിരക്കഥ ഹിന്ദിയിലേക്ക് വിവര്‍ത്തനം ചെയ്യുന്നത് പ്രശസ്ത ബോളിവുഡ് സംവിധായകരായ അബ്ബാസ് മസ്താന്‍ സഹോദരങ്ങളാണ്.ന്യൂഡല്‍ഹിയിലും വയനാട്ടിലുമായി സിനിമയുടെ ചിത്രീകരണം നവംബറില്‍ തുടങ്ങാനാണ് സാധ്യത.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...