‘മെയ്ഡ് ഇന്‍ ക്യാരവാന്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി

ദുബായ് പ്രവാസികളുടെ ജീവിതമുമായി ബന്ധപ്പെട്ട കഥപറയുന്ന ചിത്രമാണ് മെയ്ഡ് ഇൻ ക്യാരവാൻ. നവാഗതനായ ജോമി കുര്യാക്കോസ് കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. കഫേ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഞ്ജു ബാദുഷയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

പുതുമുഖം പ്രിജില്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തില്‍ ആനന്ദം ഫെയിം അന്നു ആന്റണിയാണ് നായിക. ആന്‍സന്‍ പോള്‍, മിഥുന്‍ രമേഷ്, അന്താരാഷ്ട്ര താരങ്ങളും മോഡലുകളുമായ ഹാഷെം കടൂറ, അനിക ബോയ്ലെ, നസ്സഹ, എല്‍വി സെന്റിനോ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

കോവിഡ് കാലത്ത് പൂര്‍ണ്ണമായും ഗള്‍ഫ് പശ്ചാത്തലത്തിലാണ് സിനിമയൊരുക്കിയിരിക്കുന്നത്. ഒക്ടോബര്‍ അവസാനത്തോടെ ചിത്രം റിലീസിനെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

buy windows 10 home