‘എന്നിട്ട് അവസാനം’;മധുബാല മലയാളത്തിലേക്ക് വീണ്ടുമെത്തുന്നു

യോധ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് മധുബാല.ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്കു ശേഷം താരം വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. വികൃതി എന്ന ഹിറ്റ് ചിത്രത്തിനു ശേഷം എംസി ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘എന്നിട്ട് അവസാനം’ എന്ന ചിത്രത്തിലാണ് മധുബാല വീണ്ടും എത്തുന്നത്.

അന്ന ബെന്‍, അര്‍ജ്ജുന്‍ അശോകന്‍, എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് ചിത്രം ഒരുക്കുന്നത്്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ യുവ താരങ്ങളായ ഫഹദ് ഫാസില്‍, ടോവിനോ തോമസ്സ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി. എ ജെ ജെ സിനിമാസിന്റെ ബാനറില്‍ ആനന്ദ് ജയരാജ് ജൂനിയറും ജോബിന്‍ ജോയിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സിനിമയുടെ ഛായാഗ്രഹണം അപ്പു പ്രഭാകരാണ്. സുഷിന്‍ ശ്യാം സംഗീതം നിര്‍വഹിക്കുന്നു