റിലീസ് ചെയ്ത് 2ആം വാരത്തിലേക്ക് കടക്കുമ്പോഴും മമ്മൂട്ടി നായകനായ മധുരരാജ ബോക്സോഫീസിൽ ട്രിപ്പിൾ സ്ട്രോംഗായി മുന്നേറുകയാണ്. ഏകദേശം 500 എക്സ്ട്രാ ഷോസ് ചിത്രം ഇതുവരെ കേരളത്തിലെ തിയേറ്ററുകളിൽ കളിച്ചിട്ടുണ്ട്. റിലീസ് ചെയ്ത 267 സ്ക്രീനുകളിൽ ഇപ്പോഴും തുടരുന്ന ചിത്രം കേരളത്തിലും അതുപോലെ ഗൾഫ് നാടുകളിലും ശക്തമായി തുടരുകയാണ്. 4 ദിവസം കൊണ്ട് 32 കോടി രൂപ മധുരരാജ ആഗോള തലത്തിൽ നിന്ന് നേടിയിരുന്നു.




