ഇന്നലെയാണ് മമ്മൂക്ക – വൈശാഖ് ടീമിന്റെ മധുരരാജ ടീസർ പുറത്തിറങ്ങിയത്. ഇറങ്ങി മിനിറ്റുകൾ കൊണ്ട് തന്നെ മലയാളത്തിലെ സകല ടീസർ റെക്കോർഡുകളും മധുരരാജ ഭേദിച്ചിരുന്നു. ആദ്യ 20 മിനുറ്റ് കൊണ്ട് 1 ലക്ഷം കാഴ്ചക്കാർ ആണ് ടീസർ കണ്ടത്. ഇപ്പോഴിതാ 15 മണിക്കൂർ കൊണ്ട് 13 ലക്ഷത്തിനടുത്ത് കാഴ്ചക്കാരും 1 ലക്ഷത്തിന് മേലെ ലൈക്സുമായി രാജയുടെ രാജകീയ വരവ് യൂട്യൂബിൽ ആഘോഷമാക്കിയിരിക്കുകയാണ്. മലയാളത്തിൽ ഒരു ടീസറിന് കിട്ടുന്ന ഏറ്റവും മികച്ച വരവേൽപ്പ് ആണിത്. 24 മണിക്കൂർ പൂർത്തിയാക്കാൻ ഇനി മണിക്കൂറുകൾ ഉണ്ടെന്നിരിക്കെ എത്രകണ്ട് ഇനി വ്യൂസും ഉയരും എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.
Subscribe
Login
0 Comments
Oldest



