ദുൽഖറിന്റെ ‘മഹാനടി’ക്ക്‌ അപൂർവ നേട്ടം; യുഎസ് ബോക്സ് ഓഫീസിൽ 2 മില്യൺ കളക്ഷൻ!!

കീർത്തി, ദുൽഖർ എന്നിവരെ പ്രധാന കഥാപാത്രങ്ങൾ ആക്കി നാഗ് അശ്വിൻ സംവിധാനം ചെയ്തു മേയ്‌ 9ന് റിലീസ് ആയ മഹാനടി ആണ് ഈ ദിവസങ്ങളിൽ സോഷ്യൽ മീഡിയ ഭരിക്കുന്നത്. റിലീസ് ആയി ആദ്യ ദിനം തന്നെ ചിത്രം നേടിയത് 6 കോടിയോളമാണ്. (Except kerala, tamilnadu). ഇപ്പോൾ ഇതാ ചിത്രം യൂഎസ് ബോക്‌സ് ഓഫീസിൽ 2 മില്യൺ കളക്ഷനിലേക്ക് എത്തിയിരിക്കുകയാണ്.

ബാഹുബലി മുതൽ ഇപ്പോൾ 2 മില്യൺ കളക്ഷൻ നേടുന്ന 12ആം ചിത്രമാണ് മഹാനടി. ഇതിനു മുൻപ് സൂപ്പർസ്റ്റാർ ചിത്രങ്ങളായ രംഗസ്ഥലം, ഭാരത് ആനെ നേനു എന്നിവയാണ് ഈ അടുത്ത കാലത്ത് യൂഎസ് ബോക്‌സ് ഓഫിസിൽ ചലനം സൃഷ്ടിച്ച മറ്റു ചിത്രങ്ങൾ.

കേരളത്തിലും മഹാനടി പ്രേക്ഷപ്രീതി നേടിയെടുത്തു റെക്കോർഡുകൾ ഭേദിച്ചു മുന്നേറുകയാണ്. ഇതു വരെയുള്ള വേൾഡ് വൈഡ് കളക്ഷൻ 42 കോടിയോളമാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments