തെന്നിന്ത്യൻ സിനിമാപ്രേമികളുടെ സ്വപ്ന നായകനാണ് മഹേഷ് ബാബു. തെലുങ്കിൽ മാത്രമല്ല തമിഴിലും മലയാളത്തിലുമെല്ലാം താരത്തിന് ആരാധകരേറെയാണ്. മുൻ താര സുന്ദരി നമ്രത ശിരോദ്കറാണ് മഹേഷ് ബാബുവിന്റെ ജീവിത സഖി. ഇരുവരുടെയും വിവാഹവാർഷിക ആശംസകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
16ാം വിവാഹ വാർഷികത്തിൽ നമ്രത ഇരുവരുടേയും ഫോട്ടോ പങ്കുവച്ചിരുന്നു.പരസ്‍പര വിശ്വാസവും സ്‍നേഹവുമാണ് തങ്ങളുടെ ബന്ധത്തിന് കാരണമെന്ന് നമ്രത കുറിച്ചു. ഇപ്പോഴിതാ ആ കുറിപ്പിന് മറുപടി നൽകിയിരിക്കുകയാണ് മഹേഷ് ബാബു. എന്നേക്കും അതിനപ്പുറവും നിനക്കൊപ്പം എന്നാണ് മഹേഷ് ബാബു എഴുതിയിരിക്കുന്നത്.
മഹേഷ്‍ ബാബുവും നമ്രത ഷിരോദ്‍കറും വംശി എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് കണ്ടുമുട്ടുന്നത്. പിന്നീട് ഇരുവരും 2005 ഫെബ്രുവരി 10നാണ് വിവാഹിരായി. ഗൗതം , സിതാര എന്നിവരാണ് മക്കൾ.



