ദുൽഖറിന് സമ്മാനമായി പുത്തൻ തെലുങ്കു ചിത്രത്തിന്റെ മേയ്ക്കിംങ് വീഡിയോ

മലയാളത്തിന്റെ പ്രിയതാരം ദുൽഖർ സൽമാൻ നായകാനായെത്തുന്ന രണ്ടാമത്തെ തെലുങ്ക് ചിത്രം ഒരുങ്ങുകയാണ്. ഇപ്പോൾ താരത്തിന്റെ ജന്മദിനത്തിൽ ചിത്രത്തിന്റെ മേക്കിങ് വീഡിയോ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരിക്കുകയാണ്. പ്രൊഡക്ഷന്‍ നമ്ബര്‍ സെവന്‍ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയില്‍ ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിക്കുന്നത്.

ലെഫ്റ്റനന്റ് റാമിന്റെ പ്രണയഗാഥയ്ക്ക് എത്രയും പെട്ടെന്ന് നിങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാം എന്ന കുറിപ്പോടെയാണ് അണിയറപ്രവര്‍ത്തകര്‍ വീഡിയോ പങ്കുവെച്ചത്.ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രം മഹാനടി നിര്‍മ്മിച്ച സ്വപ്ന മൂവീസും വൈജയന്തി ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ദുൽഖർ ആദ്യം അഭിനയിച്ച തെലുങ്ക്ചിത്രമായിരുന്നു മഹാനടി.

buy office 2016 pro

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...