ചെന്നൈയിലെ തെരുവുകളിൽ വാടകവീടിന് വേണ്ടി നായയെപ്പോലെ അലഞ്ഞ പഴയകാലം ഓർത്തെടുത്ത് മക്കൾസെൽവൻ

സിനിമയിലും സാധാരണ ജീവിത സാഹചര്യങ്ങളുമായി സാമ്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് വിജയ് സേതുപതി താരമായി വളർന്നത്. ജീവിതത്തിൽ ലാളിത്യം കാത്തുസൂക്ഷിക്കാൻ അദ്ദേഹം ശ്രമിക്കാറുമുണ്ട്. ഇതിന്റെ പിന്നിലെ കാരണം ഓർക്കുമ്പോൾ ആണ് അദ്ദേഹത്തിന്റെ വെല്ലുവിളികൾ നിറഞ്ഞ പഴയ കാലം പങ്കുവെച്ചത്.

തന്റെ ജീവിത അനുഭവങ്ങളാണ് തന്നെ ഇത്തരത്തില്‍ രൂപപ്പെടുത്തിയതെന്നും‌ അദ്ദേഹം പറഞ്ഞു. സിനിമയില്‍ അവസരത്തിനായി നടക്കുമ്പോൾ ചെന്നൈയിലെ തെരുവുകളില്‍ ഒരു വാടകവീടിന് വേണ്ടി നായയെ പോലെ താന്‍ അലഞ്ഞിട്ടുണ്ടെന്നും ആ അനുഭവത്തില്‍ നിന്നാണ് ആണ്ടവന്‍ കട്ടളെ എന്ന ചിത്രത്തില്‍ അഭിനയിച്ചതെന്നും അദ്ദേഹം പറയുന്നു.

ഞാന്‍ അഭിനയിച്ച കൂടുതല്‍ ചിത്രങ്ങളിലും എന്റെ ജീവിതത്തില്‍ നടന്ന സംഭവങ്ങളുണ്ട്. ഈ അനുഭവങ്ങളാണ് എന്നെ ലാളിത്യത്തോടും വിനയത്തോടും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് എന്നും അദ്ദേഹം പറയുന്നു. സാധാരണക്കാരിൽ ഒരുവനായി ജീവിക്കുന്ന അദ്ദേഹത്തെ ആരാധകർ സ്നേഹത്തോടെ വിളിക്കുന്നതാണ് ‘മക്കൾസെൽവൻ’ എന്ന പേര്.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...