കൊറോണയ്ക്ക് ശേഷമുള്ള ഇന്ത്യൻ സിനിമ, ഉയർച്ചയോ താഴ്ചയോ?! വിപിൻ കുമാർ പറയുന്നു

ലോകത്തിലെ വ്യയസായ മേഖല മൊത്തം കൊറോണ മൂലം നട്ടം തിരിയുമ്പോൾ ഭാഷാഭേദമമന്യേ സിനിമ മേഖലയുടെ അവസ്ഥയും വ്യത്യസ്തമല്ല. ഇന്ത്യൻ സിനിമയ്ക്ക് കൊറോണയ്ക്ക് ശേഷം ഒരു ഉയിർത്തെഴുന്നേൽപ്പ് സാധ്യമോ എന്നു പറയുകയാണ് സൗത്ത് ഇന്ത്യയിലെ തന്നെ ഫിലിം മർക്കിറ്റിങ് ലീഡിങ് ടീം മെമ്പറും നിരവധി സെലിബ്രിറ്റികളുടെ പിആർ ഹെഡുമായ വിപിൻ കുമാർ.

സർക്കാർ നികുതി ഇളവുകൾ നൽകുന്നതിലൂടെ മാത്രമേ പുതിയ ഒരുപാട് സിനിമകൾ കോവിഡ് കാലത്തിന് ശേഷം ഉണ്ടാകുകയുള്ളൂ എന്നാൽ ഇതിന് ശേഷം പ്രേക്ഷകരെ തീയേറ്ററിൽ എത്തിക്കേണ്ടതിന് ആദ്യ നാളുകളിൽ ടിക്കറ്റ് നിരക്കിൽ ഇളവ് നൽകേണ്ടി വരുമെന്നും വിപിൻ കുമാർ പറയുന്നു. OTT പ്ലാറ്റ്ഫോമുകളുടെ വളർച്ച ഇതിനോടൊപ്പം ഉണ്ടെങ്കിൽ തന്നെയും അവരുടെ പ്രതിഫലപട്ടിക പ്രകാരം മൂന്നും നാലും കോടി ബഡ്ജറ്റുകളിൽ ഒരുക്കുന്ന ചിത്രങ്ങൾക്ക് മാത്രമേ തത്കാലം ഇന്ത്യയിൽ ഓണ്ലൈന് പ്ലാറ്റ്ഫോം വഴി റിലീസ് ചെയ്യുന്നതിൽ ലാഭം കിട്ടുകയുള്ളൂ. പുറത്ത്‌ മറ്റെല്ലാ സ്ഥലത്തും ബഡ്‌ജറ്റിന്റെ തന്നെ നല്ലൊരു ശതമാനം മാർക്കറ്റിങ്ങിന് വേണ്ടി മറ്റീവെക്കുമ്പോൾ നമ്മൾ ബഡ്‌ജറ്റിന്റെ ഒരു ശതമാനം പോലും മാർകറ്റിംഗിന് വേണ്ടി ചിലവഴിക്കുന്നില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സോഷ്യൽ മീഡിയ ഇത്രയും വളരുന്ന ഈ സാഹചര്യത്തിൽ അത്‌ വേണ്ട രീതിയിൽ ഉപയോഗിക്കണം.

സിനിമയ്ക്കുള്ളിൽ നിന്ന് തന്നെ പ്രേക്ഷകരെയും ഒപ്പം സിനിമയെയും ഉയർത്തി കൊണ്ട് വരുന്നതിനായുള്ള സിനിമ പ്രവർത്തകന്റെ അഭിപ്രായമാണ് നമ്മൾ ഇപ്പോൾ കേട്ടത്. ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് വിപിൻ കുമാർ ഇക്കാര്യങ്ങൾ പങ്കു വച്ചത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...
0
Would love your thoughts, please comment.x
()
x