35വയസുവരെ സമയമുണ്ട്; രണ്ടു വർഷം സിനിമ നോക്കാം പറ്റിയില്ലേൽ പഠനം തുടരാം; മലയാളത്തിന് സൂപ്പർ താരത്തെ സമ്മാനിച്ച അമ്മയുടെ വാക്കുകൾ

മലയാളത്തിന്റെ പ്രിയ നടൻമാരാണ് പൃഥ്വിരാജും, ഇന്ദ്രജിത്തും. താരകുടുംബത്തിലെ ഈ രണ്ടു നായകൻമാരുടെ അമ്മ മാത്രമല്ല മല്ലിക സുകുമാരൻ.മറിച്ച് മികച്ച അഭിനേത്രിയും സംരംഭകയും കൂടിയാണ്. ഇപ്പോഴിതാ തന്റെ ഇളയ മകനും യുവനായകനുമായ പൃഥിരാജ് സുകുമാരന്റെ സിനിമാപ്രവേശനം ഓർക്കുകയാണ് ഈ അമ്മ.

അപ്രതീക്ഷിതമായായിരുന്നു നടൻ സുകുമാരന്റെ മരണം. മക്കൾ രണ്ടു പേരും ന്നായി പഠിക്കണമെന്നും ലോകമറിഞ്ഞു വളരണമെന്നും സുകുമാരന് നിർബന്ധമായിരുന്നുവെന്ന് മല്ലിക പറയുന്നു. ഇന്ദ്രജിത്ത് ഡിസ്റ്റിംഗിഷനോട് കൂടി കംപ്യൂട്ടര്‍ എന്‍ജീനിറിംഗ് പാസായി. അപ്പോഴാണ് പൃഥ്വി ആസ്ട്രേലിയയില്‍ ബാച്ചിലേര്‍സ് കോഴ്സ് ചെയ്യാന്‍ ഐഡിപി വഴി ട്രൈ ചെയ്യാം എന്ന് പറയുന്നത്.

ഇന്റര്‍വ്യൂവിന് രണ്ടാം റാങ്ക് നേടി, പൃഥ്വി പഠനം തുടങ്ങി. ഇടക്ക് രണ്ടുമാസം അവധിക്ക് നാട്ടിലെത്തിയ സമയത്താണ് നന്ദനം സിനിമയിലേക്ക് രാജു എത്തുന്നത്. അതിനു പിറകേ അവസരങ്ങൾ ഒത്തിരി തേടിവന്നു. പഠനം വേണോ സിനിമ വേണോ എന്ന് തീരുമാനിക്കാൻ ബുദ്ധിമുട്ടായിരുന്നു. അന്വേഷിച്ചപ്പോള്‍ 35 വയസിനുള്ളില്‍ ആ കോഴ്സ് ചെയ്യാന്‍ സാധിക്കുമെന്ന് അറിഞ്ഞു. അതോടെ രണ്ട് വര്‍ഷം സിനിമയില്‍ നോക്കാം എന്നിട്ട് പറ്റുന്നില്ലെങ്കില്‍ കോഴ്സ് ചെയ്യാം എന്ന് തീരുമാനിക്കുകയായിരുന്നു. ഈശ്വരാനുഗ്രഹം കൊണ്ടും കേരളത്തിലെ പ്രേക്ഷകരുടെ പിന്തുണയും അച്ഛന്റെ അനുഗ്രഹവും പൃഥ്വിക്ക് വിജയം നേടിക്കൊടുത്തുവെന്ന് മല്ലിക സുകുമാരൻ പറയുന്നു.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...