100 കോടി കളക്ഷൻ നേടി മാമാങ്കം; ചരിത്രം സൃഷ്ടിച്ച്‌ മമ്മൂട്ടി

കളക്ഷൻ റെക്കോർഡുകൾ ഓരോന്നായി ഭേദിച്ച്‌ മുന്നേറുന്ന മമ്മൂട്ടിയുടെ ഇതിഹാസ ചിത്രം മാമാങ്കത്തിന് മറ്റൊരു നേട്ടം കൂടി. ആഗോളതലത്തിൽ ഏറ്റവും വേഗത്തിൽ 100 കോടി രൂപ നേടുന്ന ചിത്രമെന്ന ഖ്യാതിയാണ് മാമാങ്കം കരസ്ഥമാക്കിയിരിക്കുന്നത്‌. ‘പടവെട്ടി 100 കോടി ചരിത്ര വിജയവുമായി മാമാങ്കം’ എന്ന തലക്കെട്ടോട്‌ കൂടി ഇന്ന് പത്ര മാധ്യമങ്ങളിൽ വന്ന വാർത്തയാണ് ചിത്രം 100 കോടി ക്ലബിൽ എത്തിയതായി മനസ്സിലാക്കാൻ സാധിച്ചത്‌.

നേരത്തെ ആഗോളതലത്തിൽ 30000 ഷോകൾ ചിത്രം പൂർത്തീകരിച്ചിരുന്നു. 4 ദിവസം കൊണ്ട്‌ 60.7 കോടി രൂപ ചിത്രം നേടിയതായും ഔദ്യോഗിക സ്ഥിരീകരണം വന്നതാണ്. ഈ വർഷത്തെ 2ആം മമ്മൂട്ടി ചിത്രമാണ് 100 കോടി ക്ലബിൽ ഇടം നേടുന്നത്‌. നേരത്തെ മധുരരാജയും ഈ നേട്ടം കൈവരിച്ചിട്ടുണ്ട്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments