ലൂസിഫറിനെ തകർത്ത്‌ മമ്മൂട്ടിയുടെ ‘മാമാങ്കം’; അമേരിക്കയിൽ റെക്കോർഡ്‌ റിലീസ്‌

മലയാളി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന മമ്മൂട്ടിയുടെ മാമാങ്കം ഓരോ ദിനം കഴിയുംതോറും പുതിയ ചരിത്രങ്ങൾ സൃഷ്ടിക്കുകയാണ്. ഡിസംബർ 12ന് ലോകമെങ്ങും തിയേറ്ററുകളിലെത്തുന്ന ചിത്രം പലയിടങ്ങളിലും ഒരു മലയാള സിനിമക്ക്‌ ലഭിക്കുന്ന ഏറ്റവും വലിയ റെക്കോർഡ്‌ റിലീസുമായാണ് ഒരുങ്ങുന്നത്‌. അമേരിക്കയിൽ ഏകദേശം 66 ലൊക്കേഷനുകളിലാണ് മാമാങ്കം റിലീസ്‌ ചെയ്യുന്നത്‌. 53 ഇടങ്ങളിൽ റിലീസ്‌ ചെയ്ത ലൂസിഫറിന്റെ റെക്കോർഡ്‌ ആണ് ഇതോടെ പഴങ്കഥയായത്‌. നേരത്തെ ഒരു അഡാർ ലൗ എന്ന ചിത്രത്തിന്റെ തെലുഗു പതിപ്പ്‌ അമേരിക്കയിൽ 63 ലൊക്കേഷനുകളിൽ റിലീസ്‌ ചെയ്തിട്ടുണ്ട്‌. മലയാള ഭാഷയിൽ ലൂസിഫർ ആയിരുന്നു ഇതുവരെയുള്ള ഉയർന്ന റിലീസ്‌ ലഭിച്ച ചിത്രം. ഇനി ആ റെക്കോർഡ്‌ മാമാങ്കത്തിന് സ്വന്തം. മിഡാസ്‌ ഗ്രൂപ്പ്‌ ആണ് ചിത്രം അമേരിക്കയിൽ വിതരണം ചെയ്യുന്നത്‌.

Mamangam USA Initial Theatre List
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments