മാമാങ്കം സംഗീതപരമായി ആവശ്യപ്പെടുന്നത് വ്യത്യസ്തമായൊരു ട്രീറ്റ്മെന്റ്: സഞ്ജിത് ബൽഹാര

ബാജിറാവോ മസ്താനി, പദ്മാവത്‌, വാർ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങൾക്ക് പശ്ചാത്തലം ഒരുക്കിയ സഞ്ജിത് ബാലഹാരയാണ് മാമാങ്കം എന്ന മലയാളത്തിന്റെ എപിക് ചിത്രത്തിനും സംഗീതം ഒരുക്കുന്നത്. ചിത്രം എന്തു കൊണ്ടും ആവശ്യപ്പെടുന്നത് വ്യത്യസ്തമായ ഒരു രീതിയാണെന്നു സഞ്ജിത് പറയുന്നു. ഈ വർഷത്തിന്റെ തുടക്കം മുതലേ ചിത്രത്തിന് വേണ്ടി നീക്കി വച്ചിരുന്നുവെങ്കിലും മ്യൂസിക് ആഡ് ചെയ്യുന്നതിന് മുന്നേയുള്ള ഭാഗം അടുത്തിടെയാണ് കണ്ടത് എന്നും പശ്ചാത്തല സംഗീതം ഇല്ലാതെ തന്നെ സിനിമ മികച്ചതാണ് എന്നു തനിക്ക് തോന്നിയെന്നും സഞ്ജിത് പറയുന്നു.

തനിക്ക് മറ്റൊരു ഇന്ഡസ്ട്രിയിലേക്ക് ഇത് പോലൊരു എൻട്രി ഇനി കിട്ടാനില്ല എന്നും കഴിവിന്റെ പരമാവധി മമാങ്കത്തിൽ കൂടി പ്രേക്ഷകർക്ക് നൽകണം എന്നാണ് ആഗ്രഹം എന്നും പറഞ്ഞു നിർത്തുന്നതിനോടപ്പം കേരള സംസ്കാരങ്ങളെ കുറിച്ചും സഞ്ജിത് മതിയാവാതെ സംസാരിച്ചു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ചിത്രത്തെ കുറിച്ചുള്ള തന്റെ പ്രതീക്ഷകൾ വ്യക്തമാക്കിയത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments