ഓസ്‌ട്രേലിയയിൽ ഗഭീര റിലീസിനൊരുങ്ങി മാമാങ്കം; മലയാള സിനിമയിലെ ഏറ്റവും വലിയ റിലീസ്‌

മമ്മൂട്ടിയുടെ ഇതിഹാസ ചിത്രം മാമാങ്കം ലോകമെങ്ങും റിലീസിന് തയ്യാറായി നിൽക്കുകയാണ്. ആരാധകരും പ്രേക്ഷകരും ഒന്നടങ്കം കാത്തിരിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം ഇന്ത്യക്ക്‌ പുറത്ത്‌ ഇതിനോടകം പലയിടങ്ങളിലും റെക്കോർഡ്‌ റിലീസ്‌ ആണ് ചെയ്യുന്നത്‌. ഓസ്ട്രേലിയയിൽ ചിത്രം ഇത് വരെ 35 സ്ക്രീനുകളിൽ റിലീസ് ചെയ്യുമെന്ന് വിതരണക്കാരായ സതേർൺ സ്റ്റാർ ഇന്റർനാഷണൽ വ്യക്തമാക്കിയിട്ടുണ്ട്. ഒരു മലയാള സിനിമക്ക്‌ ഓസ്‌ട്രേലിയയിൽ കിട്ടുന്ന ഏറ്റവും വലിയ റിലീസ്‌ ആണിത്‌. ഫാർസ് ഫിലിംസ് മുഖേന സതേൺ സ്റ്റാർ ഇന്റർനാഷണൽ ആണ് ഓസ്‌ട്രേലിയയിൽ റിലീസ് ചെയ്യുന്നത്. ഡിസംബർ 12നായുള്ള കാത്തിരിപ്പിലാണ് ഇനിയുള്ള ഓരോ മലയാളി പ്രേക്ഷകരും.

Mamangam Australia Theatre List
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments