നമ്മള്‍ നിര്‍മ്മിച്ചില്ലങ്കിലും സിനിമ വേറേ ആളുകള്‍ നിര്‍മ്മിക്കും; നിര്‍മ്മാതാവായ കാലത്തെക്കുറിച്ച് മമ്മൂട്ടി

മലയാളികളുടെ പ്രിയങ്കരനായ നടനാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. ഇപ്പോഴിതാ താന്‍ പണ്ട് സിനിമ നിര്‍മ്മിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. സീമ, മോഹന്‍ലാല്‍, ഐവി ശശി,സെഞ്ച്വറി കൊച്ചുമോന്‍ എന്നിവരുമായി ചേര്‍ന്ന് നിര്‍മ്മാണ കമ്പനി തുടങ്ങിയ അനുഭവമാണ് മമ്മൂട്ടി പങ്കുവച്ചത്.

‘ഞാന്‍, ഐ വി ശശി, ലാല്‍, സീമ. കൊച്ചുമോന്‍ എല്ലാം ചേര്‍ന്ന് മുന്‍പൊരു നിര്‍മ്മാണ കമ്പനിയുണ്ടായിരുന്നു . ‘കാസിനോ’ എന്നായിരുന്നു പ്രൊഡക്ഷന്‍ കമ്പനിയുടെ പേര്. ഞങ്ങള്‍ ചെയ്ത ആദ്യത്തെ സിനിമയായിരുന്നു ‘അടിയൊഴുക്കുകള്‍’, എം ടി – ഐ വി ശശി ടീമിന്റെ ചിത്രമായിരുന്നു. ആ സിനിമയ്ക്കാണ് എനിക്ക് ആദ്യമായി കേരള സര്‍ക്കാരിന് ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് ലഭിക്കുന്നത്. രണ്ട് മൂന്ന് സിനിമകള്‍ കഴിഞ്ഞപ്പോള്‍ പിന്നെ അത് തുടരാന്‍ കഴിയാതെയായി.

ടെലിവിഷന്‍ സീരിയലുകളെടുത്തിട്ടുണ്ട്,വേറെയും സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട് വലിയ കാര്യമായ ഗുണമൊന്നും ഉണ്ടായിട്ടില്ല. ഒരു സിനിമയുടെ നിര്‍മ്മാതാവിന് പെട്ടെന്ന് സിനിമ നിര്‍മിക്കാന്‍ കഴിയാതെ വന്നു അങ്ങനെ സംവിധായകന്‍ മാനസികമായി ആകെ തകര്‍ന്ന അവസ്ഥയിലായി. ങ്ങനെ ചെയ്യേണ്ടി വന്നതാണ് സിനിമ നിര്‍മ്മാണം. അത് വലിയ രീതിയില്‍ പ്ലാന്‍ ചെയ്തു വന്ന കാര്യമൊന്നുമല്ല നമ്മള്‍ നിര്‍മ്മിച്ചില്ലങ്കിലും സിനിമ വേറേ ആളുകള്‍ നിര്‍മ്മിക്കും. അതില്‍ അഭിനയിക്കാന്‍ കഴിയുക എന്നതാണ് പ്രധാനം’. മമ്മൂട്ടി പറയുന്നു.