പുതിയ ചിത്രം ദി പ്രീസ്റ്റിൻറെ രഹസ്യം അറിയാതെ പറഞ്ഞ് മമ്മൂക്ക

തന്റെ പുതിയ ചിത്രമായ ‘ദ പ്രീസ്റ്റി’ലെ രഹസ്യം അബദ്ധത്തില്‍ വെളിപ്പെടുത്തി മെഗാസ്റ്റാര്‍ മമ്മൂട്ടി. ചിത്രത്തിൻറെ വിവരങ്ങൾ പങ്കുവയ്ക്കാൻ നടത്തിയ വാര്‍ത്താ സമ്മേളനയില്‍ മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കവേയാണ് അദ്ദേഹത്തിന് അബദ്ധം പിണഞ്ഞത്.

അബദ്ധം തിരിച്ചറിഞ്ഞ മമ്മൂട്ടി അല്പസമയത്തിന് ശേഷം ‘അയ്യോ അത് കൈയ്യീന്ന് പോയല്ലോ ആന്റോ…’- എന്ന് സിനിമയുടെ നിര്‍മാതാവായ ആന്റോ ജോസഫിനോട് മമ്മൂട്ടി പറയുന്നതും ‘കുഴപ്പമില്ല, നമുക്ക് പിടിച്ച്‌ കയറാം’-എന്ന് ആന്റോ മറുപടി പറയുന്നുമുണ്ട്.

തുടക്കത്തിൽ മമ്മൂട്ടിയുടെ വാക്കുകള്‍ കേട്ട് അടുത്തിരിക്കുന്ന മഞ്ജു ‘അയ്യോ’ എന്ന് പറയുന്നുണ്ട്. ഇതുകേട്ട് ‘അല്ലേ?’ എന്ന് എടുത്ത് മഞ്ജുവിനോട് ചോദിച്ചു, എന്നാല് ഇത് കണ്ട് മഞ്ജു വാര്യർ ചിരിക്കുന്നത് കണ്ടപ്പോൾ ആണ് സംഭവം ‘കയ്യിൽ നിന്ന് പോയ’ വിവരം ഇക്ക തിരിച്ചറിയുന്നത്. ‘അത് പറയാന്‍ പാടില്ല അല്ലേ’- എന്ന് പറഞ്ഞുകൊണ്ട് തനിക്ക് പറ്റിയ അമളി മമ്മൂട്ടി പ്രകടിപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

തുടർന്ന് തൻറെ നിഷ്കളങ്കത കൊണ്ടാണ് ഇക്കാര്യം പറഞ്ഞുപോയതെന്ന് രസകരമായി മമ്മൂട്ടി വിശദീകരിക്കുന്നു. തുടർന്ന് ചോദ്യം ചോദിക്കുന്ന മാദ്ധ്യമപ്രവര്‍ത്തകരോട്, ‘ഇനി കൂടുതലൊന്നും ഞാന്‍ പറയുന്നില്ല’ എന്ന് പറഞ്ഞുകൊണ്ട് മൈക്ക് കൈമാറുകയാണ് ചെയ്യുന്നത്. ദി പ്രീസ്റ്റിന് ശേഷം കേരള രാഷ്ട്രീയം പറയുന്ന വൺ ആണ് പുറത്ത് വരാനുള്ള മമ്മൂട്ടി ചിത്രം.