പേരൻപ് സിനിമയിലെ പാപ്പാ എന്ന കഥാപാത്രത്തെപ്പോലെ വൈകല്യമുള്ള കുട്ടികൾക്കായി ചിത്രത്തിന്റെ ഒരു സ്പെഷ്യൽ ഷോ ഇന്നലെ എറണാകുളം കവിത തിയേറ്ററിൽ നടത്തുകയുണ്ടായി. സംവിധായകൻ റാമും പാപ്പ എന്ന കഥാപാത്രം ചെയ്ത സാദനയും പങ്കെടുത്ത ഷോയിൽ ഉച്ച കഴിഞ്ഞ് 3 മണിക്ക് അപ്രതീക്ഷിതമായി അവർക്കിടയിലേക്ക് ഒരാൾ കൂടി വന്നു. അത് മറ്റാരുമല്ലായിരുന്നു പാപ്പായുടെ സ്വന്തം അമുദവൻ, നമ്മുടെ മമ്മൂക്ക ആയിരുന്നു. കുട്ടികളോടൊപ്പം ഓട്ടോഗ്രാഫ് നൽകിയും സമയം ചിലവഴിച്ചതിന് ശേഷം ആണ് മമ്മൂക്ക മടങ്ങിയത്.
കേരളത്തിലും തമിഴ്നാട്ടിലും ഒരുപോലെ മികച്ച അഭിപ്രായവും ഹൗസ്ഫുൾ ഷോസുമായി മുന്നേറുന്ന ചിത്രം കഴിഞ്ഞ കുറേ വർഷങ്ങൾക്ക് ശേഷം വന്ന മികച്ച സിനിമയായാണ് വിലയിരുത്തുന്നത്.
Subscribe
Login
0 Comments