മലയാളത്തിലെ സകല ട്വിറ്റർ ടാഗ്‌ റെക്കോർഡുകളും തകർത്ത്‌ മമ്മൂക്ക ഫാൻസ്‌

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി നാളെ 69ആം ജന്മദിനം ആഘോഷിക്കുകയാണ്. അദ്ദേഹത്തിന്റെ പിറന്നാളിനോടനുബന്ധിച്ച്‌ രക്തദാനം ഉൾപ്പെടെ നിരവധി കാരുണ്യ പ്രവർത്തനങ്ങൾ ആണ് ലോകമെങ്ങുമുള്ള മമ്മൂക്ക ആരാധകർ ഒരുക്കിയിരിക്കുന്നത്‌. പിറന്നാളിനോട്‌ അനുബന്ധിച്ച്‌ ട്വിറ്റർ ടാഗിലും ഇപ്പോൾ ആരാധകർ റെക്കോർഡ്‌ സൃഷ്ടിച്ചിരിക്കുകയാണ്. #HappyBirthdayMammukka എന്ന ടാഗ്‌ ഇതിനോടകം തന്നെ 3 മില്യൺ റ്റ്വീറ്റ്‌ കൗണ്ട്‌ കഴിഞ്ഞു. ഏറ്റവുമധികം ട്വീറ്റ്‌ ചെയ്യപ്പെട്ട മലയാളത്തിലെ ഒരു നടന്റെ പിറന്നാൾ ടാഗും ഏറ്റവും വേഗത്തിൽ 3 മില്യൺ ട്വിറ്റർ ടാഗ്‌ നേടുന്ന ആദ്യ മലയാള സിനിമ ടാഗും ഇത്‌ തന്നെയാണ്.