സേതുരാമയ്യർക്ക് അഞ്ചാം ഭാഗം; ആ കളഭക്കുറിയും ചടുലതയും ഒരിക്കൽ കൂടി തീയേറ്ററുകളിൽ

മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച കഥാപത്രമായ സേതുരാമയ്യർക്ക് അഞ്ചാം ഭാഗം വരുന്നു. നേരറിയാൻ സിബിഐയിൽ അവസാനിച്ച സേതുരാമയ്യരുടെ ജീവിത അധ്യായം ഒരിക്കൽ കൂടി തീയേറ്ററുകളിൽ എത്തിക്കുന്നത് അതേ എസ് എൻ സ്വാമിയുടെ തൂലികയിൽ നിന്ന് എഴുതിയ കഥയിൽ തന്നെയാണ്. കെ മധു തന്നെ സംവിധാനവും നിർവഹിക്കുന്നു. മുൻപ്‌ ഒരുപാട്‌ തവണ ചിത്രത്തിന്റെ അഞ്ചാം ഭാഗത്തെ കുറിച്ച്‌ ഊഹാപോഹങ്ങൾ വന്നിട്ടുണ്ടെങ്കിലും ഈ വർഷം തന്നെ സിനിമയുടെ ചിത്രീകരണം ഉണ്ടാകുമെന്നാണ് ഏറ്റവും പുതുതായി കേൾക്കുന്ന വാർത്തകൾ‌. ‘ബ്ലാക്‌ ഇൻവെസ്റ്റിഗേറ്റേഴ്സ്‌’ എന്നായിരിക്കും ചിത്രത്തിന്റെ ടൈറ്റിൽ എന്നും ചിത്രത്തെക്കുറിച്ച്‌ പരക്കുന്ന വാർത്തകളിൽ ഒന്നാണ്.

1988 ൽ ആണ് ആദ്യ ഭാഗമായ ‘ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്‌’ തിയേറ്ററുകളിൽ എത്തുന്നത്‌. വൻ വിജയമായ ചിത്രത്തിന്റെ അടുത്ത ഭാഗം ‘ജാഗ്രത’ തൊട്ടടുത്ത വർഷം തന്നെ തിയേറ്ററുകളിലെത്തുകയും വിജയം ആവർത്തിക്കുകയും ചെയ്തു. പിന്നീട്‌ നീണ്ട 15 വർഷങ്ങൾക്ക്‌ ശേഷം 2004ൽ ആണ് ‘സേതുരാമയ്യർ സി.ബി.ഐ’ എന്ന മൂന്നാം ഭാഗവുമായി അണിയറക്കാർ വന്നത്‌. ഇപ്പോൾ 14 വർഷങ്ങൾക്ക്‌ ശേഷം ചിത്രത്തിന് അഞ്ചാം ഭാഗം ഒരുങ്ങുമ്പോൾ ഹാഫ് കൈ ഷർട്ടിൽ കളഭകുറി തൊട്ടു വരുന്ന ആ മനുഷ്യനെ കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ ഒന്നടങ്കം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments