മാസ്സ്‌ കാണിച്ച്‌ മമ്മൂക്ക; ആഘോഷമാക്കി ആരാധകരും സിനിമലോകവും..!!

ഏറെ ആകാംക്ഷയുടെയും പ്രതീക്ഷയുടെയും കാത്തിരിപ്പിനൊടുവിൽ വൈശാഖ്‌ സംവിധാനം ചെയ്ത്‌ മമ്മൂക്ക നായകനാകുന്ന ‘മധുരരാജ’യുടെ ആദ്യ പോസ്റ്റർ ഇന്നലെ പുറത്തിറങ്ങി. 2010 ൽ പുറത്തിറങ്ങിയ ‘പോക്കിരി രാജ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന നിലക്ക്‌ ചിത്രം പ്രഖ്യാപിച്ച നാൾ മുതൽ വാർത്ത പ്രാധാന്യം നേടിയിരുന്നു.

ഇന്നലെ പുറത്തിറങ്ങിയ മധുരരാജയുടെ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്ററിന് വൻ വരവേൽപ്പാണ് ലഭിച്ചത്‌. ആരാധകർ മാത്രമല്ല മലയാള സിനിമലോകവും ‘രാജ’യുടെ രണ്ടാം വരവ്‌ ആഘോഷമാക്കി. ദുൽഖർ സൽമാൻ, ആസിഫ്‌ അലി, മേജർ രവി, അജു വർഗീസ്‌, സനിയ ഇയ്യപ്പൻ, അനു സിത്താര തുടങ്ങിയ താരങ്ങൾ പോസ്റ്റർ ഷെയർ ചെയ്യുകയുണ്ടായി. ‘ബിലാൽ’ എന്ന ചിത്രത്തിന് ശേഷം ഒരു മലയാള സിനിമയുടെ ആദ്യ പോസ്റ്റർ ഇത്രയധികം തരംഗമാകുന്നത്‌ ഇതാദ്യമാണ്.

നെൽസൺ ഐപ്‌ നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്‌ ഉദയകൃഷ്ണയാണ്. ഗോപി സുന്ദർ സംഗീതവും പീറ്റർ ഹെയ്ൻ ആക്ഷനും ചെയ്യുന്നു. Uk സ്റ്റുഡിയോസ്‌ വിതരണത്തിനെത്തിക്കുന്ന ചിത്രം ഈ വർഷം വിഷു റിലീസ്‌ ആയി തിയേറ്ററുകളിലെത്തും.

MadhuraRaja First Look
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments