വൈശാഖ് മമ്മൂക്കയെ വെച്ച് ഒരുക്കുന്ന ‘മധുരരാജ’ പ്രഖ്യാപിച്ച നാൾ മുതൽ ആരാധകരും സിനിമ പ്രേമികളും ഒരു പോലെ കാത്തിരിക്കുന്ന ഒരു ചിത്രമാണ്. ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തിന്റെ ഓരോ വിശേഷങ്ങളും ആഘോഷമാക്കിയാണ് ആരാധകർ മാറ്റുന്നത്.
ഇപ്പോൾ ചിത്രത്തിന്റെ 2 ലൊക്കേഷൻ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. മമ്മൂക്ക ‘രാജ’ കോസ്റ്റ്യൂമിൽ ഉള്ള ചിത്രങ്ങൾ ആരാധകർക്കിടയിൽ വൻ തരംഗമാണ് സൃഷ്ടിച്ചത്. മമ്മൂക്കയുടെ തന്നെ 2009ൽ പുറത്തിറങ്ങിയ രാജ ചിത്രങ്ങൾ ഇതിനോടൊപ്പം ചേർന്ന് വൈറലാകുന്നുമുണ്ട്.






