മമ്മൂക്കയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ ഈ ആഴ്ച !!

മലയാളത്തിലെ ഏറ്റവും ബഡ്ജറ്റേറിയ ചിത്രം എന്ന ഖ്യാതിയുള്ള മാമാങ്കത്തിന്റെ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ ഈയാഴ്ച പുറത്തു വരുമെന്ന് റിപ്പോർട്ടുകൾ.
വേണു കുന്നപ്പിള്ളി നിർമ്മിച്ച്‌ മമ്മൂക്ക നായകൻ ആവുന്ന ചിത്രം പണ്ട് ഭാരതപ്പുഴയും പരിസരങ്ങളിലും ആയി നടന്ന മാമാങ്കത്തിന്റെ കഥയാണ് . മമ്മൂട്ടിയെ കൂടാതെ ഉണ്ണി മുകുന്ദൻ, അനു സിതാര തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ചില മോശം സാഹചര്യങ്ങൾക്ക് അപ്പുറം ഇപ്പോൾ നടീനടന്മാരെയും സംവിധായകനെയും മാറ്റി റീഷൂട്ട് നടക്കുകയാണ് ചിത്രം. പദ്മകുമാർ ആണ് ഇപ്പോൾ ചിത്രം സംവിധാനം ചെയ്യുന്നത്. എറണാകുളത്തെ സെറ്റിലാണ് ചിത്രീകരണം. കോടികളുടെ ചിലവിലാണ് മാമാങ്കത്തിനായി സെറ്റ് ഒരുക്കിയിരിക്കുന്നത്. ഏകദേശം 10 കോടി രൂപക്ക്‌ മുകളിൽ ചിലവിട്ടാണ് ചിത്രത്തിന്റെ ക്ലൈമാക്സ്‌ ചിത്രീകരിക്കുന്നത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments