പെൺവേഷത്തിൽ മമ്മൂട്ടി; ഞെട്ടിക്കുന്ന കിടിലൻ മേക്കോവറുമായി വനിതയുടെ കവർ പിക്

സിനിമ ജീവിതത്തിൽ പൂർണതയുടെ പര്യായമായ മമ്മൂട്ടി കെട്ടിയാടിയ വേഷങ്ങൾ നാനൂറിലധികമുണ്ട്. ഇനി മമ്മൂക്കയ്ക്ക് ചെയ്യാൻ ഏതെങ്കിലും കഥാപാത്രം ബാക്കി ഉണ്ടോ എന്ന് തന്നെ മലയാളികൾക്ക് സംശയമാണ്. 400 ലധികം ചിത്രങ്ങളിലായി മമ്മൂട്ടി എന്ന നടൻ അവിസ്മരണീയമാക്കിയ വേഷങ്ങൾ എത്രത്തോളമുണ്ട്. ഇതാ ഇപ്പൊ പുതിയ മേക്കോവറിൽ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് മലയാളികളുടെ മമ്മൂക്ക. പെൺ വേഷത്തിൽ സ്ത്രൈണ ഭാവത്തിലുള്ള ലുക്ക് വനിതയുടെ കവർ ഫോട്ടോ പുറത്തു വിട്ടത് മുതൽ കേരളക്കരയിൽ തരംഗമായിരിക്കുകയാണ്.

ചിത്രത്തിൽ മമ്മൂക്ക സ്ത്രൈണ വേഷത്തിൽ എത്തുന്നുണ്ടെന്ന വാർത്ത മുൻപ് പുറത്തു വന്നിരുന്നു. എന്നാൽ ചിത്രത്തിന്റെ റിലീസിംഗ് തീയതി മാറ്റിയതിനെ തുടർന്ന് നിരാശയിലിരുന്ന ആരാധകരെ ഞെട്ടിച്ചുകൊണ്ട് അപ്രതീക്ഷിതമായാണ് പുതിയ ലുക്ക് പുറത്തു വന്നത്. വേണു കുന്നപ്പിള്ളി നിർമ്മിച്ച് എം പദ്മകുമാർ സംവിധാനം ചെയ്യുന്ന മലയാളത്തിലെ നിലവിലെ ഏറ്റവും നിർമ്മാണ ചിലവ് കൂടിയ ചിത്രമെന്ന് അവകാശപ്പെടുന്ന മാമാങ്കം എന്ന ചിത്രത്തിലേതാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ചിത്രം. ഡിസംബർ 12 നു ലോകമെമ്പാടുമായി ചിത്രം തിയേറ്ററുകളിലെത്തും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments