ആരാധകർക്ക് മമ്മൂക്കയുടെ പിറന്നാൾ സമ്മാനം; വൺ സിനിമയുടെ ടീസർ ഇറങ്ങി, മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനായി മെഗാസ്റ്റാർ

ആരാധകർ ഏറെ ആവേശത്തോടെയാണ് മെഗാസ്റ്റാർ മമ്മൂട്ടിയുടെ പിറന്നാൾ ദിനം ആഘോഷമാക്കിയത്. ജനമദിനത്തിന് ആരാധകർക്ക് ലഭിച്ച സമ്മാനമാണ് മമ്മൂട്ടി നായകനാകുന്ന വൺ എന്ന ചിത്രത്തിന്റെ ടീസർ റിലീസ്. ഇച്ചായിസ് പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം സന്തോഷ് വിശ്വനാഥാണ് സംവിധാനം ചെയ്യുന്നത്. ബോബി-സഞ്ജയ് ആണ് തിരക്കഥ.

കേരളമുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. ‘സാധരണക്കാർക്കുള്ള സ്ഥലമാണ് ഗ്യാലറി. അതുകൊണ്ട് തന്നെ അവർക്ക് വേണ്ടി തന്നെയാണ് എന്റെ കളി.’ താരത്തിന്റെ മാസ് ഡയലോഗുമായാണ് ടീസർ എത്തിയിരിക്കുന്നത്.

സംവിധായകന്‍ രഞ്ജിത്ത്, ജോജു ജോര്‍ജ്, സലിംകുമാര്‍,മുരളി ഗോപി, ശ്യാമ പ്രസാദ് മുതലായവരും ചിത്രത്തിൽ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നടന്‍ കൃഷ്ണ കുമാറിന്റെ മകളായ ഇഷാനി കൃഷ്ണയും നടന്‍ കൃഷ്ണ കുമാറിന്റെ മകളായ ഇഷാനി കൃഷ്ണ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഇത്.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...