ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത് ആഗസ്റ്റ് സിനിമ നിർമ്മിക്കുന്ന ചിത്രമാണ് 18ആം പടി. ഒരു കൂട്ടം പുതുമുഖങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂക്കയും ഒരു സുപ്രധാന വേഷത്തിലെത്തുന്നു. ജോൺ എബ്രഹാം പാലക്കൽ എന്ന കിടിലൻ കഥാപാത്രമായാണ് മമ്മൂക്ക എത്തുന്നത്. ഒരു പക്കാ ആക്ഷൻ ജോണറിലുള്ള ചിത്രമായിരിക്കും 18ആം പടി. പൃഥ്വിരാജും ചിത്രത്തിൽ ഒരു റോൾ ചെയ്യുന്നുണ്ടെന്ന് വാർത്തകൾ വന്നിരുന്നെങ്കിലും ഔദ്യോഗികമായി സ്ഥിതീകരണം ഒന്നും തന്നെ ഇല്ല.
ചിത്രത്തിന്റെ ആദ്യ പോസ്റ്റർ ഡിസംബർ 31ന് രാത്രി 12 മണിക്ക് പുറത്തിറക്കും. ആരാധകർക്കും സിനിമ പ്രേമികൾക്കും 2019 ൽ ലഭിക്കുന്ന ആദ്യ പുതുവത്സര സമ്മാനമായിരിക്കും 18ആം പടി.



