മമ്മൂക്കയുടെ പേരൻപിന് ആശംസകളുമായി തമിഴ് സിനിമാലോകം !!

മമ്മൂട്ടിയെ പ്രധാന താരമാക്കി റാം സംവിധാനം ചെയ്തു ഫെബ്രുവരി ആദ്യം തീയേറ്ററുകളിൽ എത്തുന്ന പേരൻമ്പിനു ആശംസകൾ നേർന്നു കൊണ്ട് വന്നിരിക്കുകയാണ് തമിഴ് സിനിമ ലോകം.
പേരൻമ്പ് മമ്മൂക്കയുടെ പ്രേക്ഷകർക്ക് ഒരു വിരുന്ന് ആയിരിക്കുമെന്നും കഴിഞ്ഞ ഒരു ദശകമായി മെഗാസ്റ്ററിനെ മിസ് ചെയ്തവർക്കുള്ള സമ്മാനവും ആയിരിക്കുമെന്നും മോഹൻരാജ കൂട്ടി ചേർക്കുന്നു.
മോഹൻ രാജയെ കൂടാതെ കാർത്തിക്ക് സുബ്ബരാജ്, ആര്യ തുടങ്ങിയവരും ട്വിറ്ററിൽ ആശംസകൾ നൽകിയിട്ടുണ്ട്.

ഇതിപ്പോൾ 10 വർഷത്തിന് ശേഷമുള്ള മമ്മൂക്കയുടെ തമിഴ് സിനിമയിലേയ്ക്കുള്ള വരവിനായി കാത്തിരിക്കുന്നത് ഇന്ത്യൻ സിനിമ തന്നെയാണ്.ചിത്രത്തിന്റെ ഇത് വരെ ഇറങ്ങിയ ട്രയ്ലറുകൾക്കും പാട്ടുകൾക്കും മികച്ച അഭിപ്രായമാണ്. ഒരുപാട് ഫിലിം ഫെസ്റ്റിവലുകളിൽ നിന്നുള്ള അഭിപ്രായങ്ങൾ കൊണ്ട് തന്നെ ആരാധകരും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് പേരൻമ്പ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments