കിടിലൻ ലുക്കിൽ മമ്മൂക്ക; സോഷ്യൽ മീഡിയ ഭരിച്ച്‌ പതിനെട്ടാം പടിയിലെ സ്റ്റിൽ..!!

ശങ്കർ രാമകൃഷ്ണൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പതിനെട്ടാം പടിയിൽ അതിഥി താരം ആയിട്ടാണ് മമ്മൂക്ക എത്തുന്നത്. ജോണ് അബ്രഹാം പാലക്കൽ എന്ന കഥാപത്രം 30 മിനിറ്റോളം മാത്രമേ ഉള്ളൂ എന്നു പറയെപ്പടുന്നു എങ്കിലും ചിത്രത്തിനായുള്ള കാത്തിരിപ്പ് വളരെ കൂടുതലാണ്. മമ്മൂട്ടിയുടെ വ്യത്യസ്ത ലുക്ക് തന്നെയാണ് കാരണം. ഇന്നലെ പുറത്തിറങ്ങിയ ചിത്രത്തിലെ മമ്മൂട്ടിയുടെ അപാര സൗന്ദര്യം ചർച്ച ആവുകയാണ്. സോഷ്യൽ മീഡിയ അടക്കി ഭരിച്ച ലൊക്കേഷൻ ചിത്രം നിരവധി സെലിബ്രിറ്റികൾ പങ്കിടുകയും ചെയ്തു എന്നത് ശ്രദ്ധേയം.

ആഗസ്ത് സിനിമാസ് നിർമിക്കുന്ന ചിത്രത്തിൽ നടൻ പൃഥ്വിരാജ് ഒരു അതിഥി താരമായി എത്തുന്നു എന്ന വാർത്തകൾ പരക്കുന്നുണ്ട് എങ്കിലും ഔദ്യോഗിക വൃത്തങ്ങളിൽ നിന്ന് ഇത് വരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. എന്തായാലും മികച്ചതിൽ കുറഞ്ഞൊന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നില്ല എന്നുറപ്പാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments