ഷട്ടർ എന്ന നിരൂപക ശ്രദ്ധ നേടിയ ചിത്രത്തിന് ശേഷം ജോയ് മാത്യു നീണ്ട ഇടവേളയ്ക്കു ശേഷം തിരക്കഥ എഴുതിയ ചിത്രമാണ് അങ്കിൾ. ഗിരിഷ് ദാമോദർ സംവിധാനം ചെയ്ത ചിത്രം സദാചാര വാദികൾക്കുള്ള ഒരു അടിയായിരുന്നു.
ഒരു അപ്രതീക്ഷിത സമരത്തെ തുടർന്ന് തന്റെ കോളേജിൽ നിന്നും വീട്ടിലേക്ക് യാത്ര തിരിച്ച വിദ്യാർത്ഥിനി വാഹനങ്ങൾ ഇല്ലാതെ ബുദ്ധിമുട്ടുന്ന സാഹചര്യവും അത് വഴിയേ വന്ന തന്റെ അച്ഛന്റെ സുഹൃത്തുമായി വീട്ടിലേക്ക് യാത്ര ചെയ്യുന്നതും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് ചിത്രത്തെ നയിക്കുന്നത്.

ഇപ്പോഴിതാ ചിത്രം നാളെ മുതൽ വീണ്ടും പ്രദർശനത്തിന് എത്തുകയാണ്. ആദ്യ റിലീസിൽ തന്നെ മികച്ച അഭിപ്രായങ്ങളും കളക്ഷനും നേടി മുന്നേറിയ ചിത്രം പുതു റിലീസുകൾക്കിടയിൽ മാറുകയും ഇപ്പോൾ വീണ്ടും പ്രേക്ഷക അഭ്യർത്ഥന മാനിച്ചു റിലീസ് ചെയ്യുകയുമാണ്.
നാളെ മുതൽ വീണ്ടും തീയേറ്ററുകൾ ഭരിക്കാൻ അങ്കിൾ വരികയാണ്



